മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിനു ഗുരുതര പരിക്ക്. ആദിവാസി യുവാവിനാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നിലമ്പൂര്‍ ഉള്‍വനത്തില്‍ വെച്ചാണ് കരടി ഇയാളെ ആക്രമിച്ചത്.
ഏഴു സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഖില്‍ തേന്‍ ശേഖരിക്കാന്‍ പോയത്. ചാലിയാര്‍ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ താമസക്കാരനായ അഖിലിനാണ് കരടിയുടെ കടിയേറ്റത്. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിനിടെ മരത്തില്‍ കയറിയാണ് അഖില്‍ രക്ഷപ്പെട്ടത്.