അവധി ദിനങ്ങൾപോലും തൊഴിൽ ദിനങ്ങളാക്കി ആധാർ മസ്റ്ററിംഗ് നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ നിശ്ചയിച്ച കടയടപ്പുസമരത്തിൽ നിന്നു പിന്നോട്ടില്ലാതെ സി.ഐ.ടി.യു അടക്കമുള്ള റേഷൻ വ്യാപാരി സംഘടനകൾ.
വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കി പരിഷ്‌കരിക്കുക, കെ.ടി.പി.ടി.എസ് ഓഡറിൽ റേഷൻ വ്യാപാരികളുടെ അവകാശങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ കടകൾ അടച്ചിടുമെന്നും ജില്ല കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും ധർണ്ണ സംഘടിപ്പിക്കുമെന്നും റേഷൻ ഡീലേഴ്സ് കോ ഓഡിനേഷൻ നേതാക്കളായ ജി.സ്റ്റീഫൻ എം.എൽ.എ, അഡ്വ. ജോണീ നെല്ലൂർ, കാടാംമ്പുഴ മൂസ, ജി.കൃഷ്ണപ്രസാദ്, ടി.മുഹമ്മദാലി, സി.മോഹൻപിള്ള എന്നിവർ അറിയിച്ചു.
സമരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ വിവിധ റേഷൻ സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയമായിരുന്നു.