വിമാനത്തിനുള്ളിൽ പുകവലി; യാത്രക്കാരൻ അറസ്റ്റിൽ

At Malayalam
1 Min Read

വിമാനത്തില്‍ പുകവലിച്ച യാത്രക്കാരന്‍ മുംബൈയില്‍ അറസ്റ്റിലായി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഡല്‍ഹി-മുംബൈ-റിയാദ് വിമാനത്തിലാണ് സംഭവം. 42കാരനായ മുഹമ്മദ് അംറുദ്ദീന്‍ എന്ന യാത്രക്കാരനാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്നാണ് ഇയാൾ വിമാനത്തില്‍ കയറിയത്. ക്യാബിനുള്ളില്‍ രൂക്ഷമായ ഗന്ധം നിറഞ്ഞതിന് പിന്നാലെയാണ് വിമാന ജീവനക്കാര്‍ പരിശോധന നടത്തിയത്. ടോയ്ലറ്റില്‍ വച്ച് യാത്രക്കാരന്‍ പുകവലിക്കുന്നതായി കണ്ടെത്തുകയും ചെയ്തു.

ന്യൂഡല്‍ഹിയില്‍ നിന്ന് വിമാനം മുംബൈയില്‍ എത്തിയതിന് പിന്നാലെ ജീവനക്കാര്‍ ഇയാളെ പോലീസിന് കൈമാറി. വിമാനയാത്രാ നിയമം (എയര്‍ക്രാഫ്റ്റ് ആക്ട്) സെക്ഷന്‍ 25 പ്രകാരവും, മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്നത് തടയുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 336 വകുപ്പുകള്‍ പ്രകാരവുമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment