ശമ്പള വിതരണം തുടങ്ങി മൂന്നാം ദിനവും പ്രതിസന്ധി

At Malayalam
0 Min Read

സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ശമ്പളം കിട്ടിയിട്ടില്ല.

ശമ്പള വിതരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി. സ്പീക്കർ ഇടപെടണമെന്നും അതല്ലെങ്കിൽ ജോലി ബഹിഷ്കരിക്കേണ്ടിവരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ നൽകിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment