നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം

At Malayalam
1 Min Read

നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവാണിയൂർ സ്വദേശിനി ശാലിനിക്കാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും വിധിച്ചത്, ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ശാലിനി പ്രസവശേഷം കുട്ടിയ കല്ലുകെട്ടി പാറമടയിൽ എറിയുകയായിരുന്നു. പ്രസവശേഷം അവശനിലയിൽ ആയ ശാലിനിയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

നാല് കുട്ടികളുടെ അമ്മയാണ് ശാലിനി. ഇതിനിടെയാണ് വീണ്ടും ഗർഭിണിയായത്. വിവരം പുറത്തുവരാതിരിക്കാനാണ് കുഞ്ഞിനെ പ്രസവിച്ച ശേഷം കൊലപ്പെടുത്തിയതെന്ന് ശാലിനി പൊലീസിന് മൊഴി നൽകിയിരുന്നു. ചാപിള്ളയായതിനാൽ കൊന്നുവെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ ഷർട്ടിൽ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയിലേക്ക് എറിഞ്ഞതാണെന്ന് വീണ്ടും മൊഴി മാറ്റിപ്പറഞ്ഞു

Share This Article
Leave a comment