ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്കായി കൊച്ചി മെട്രോ സർവീസ് ദീർഘിപ്പിക്കുന്നു. മാർച്ച് 8, 9 തീയതികളിൽ ആലുവയിൽ നിന്നും തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തും. മാർച്ച് എട്ട്, വെള്ളിയാഴ്ച്ച രാത്രി 11.30 വരെ സർവീസ് ഉണ്ടായിരിക്കും. രാത്രി 10:30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും ട്രെയിൻ സർവീസ്.
മാർച്ച് 9ന് പുലർച്ചെ 4:30 മുതൽ സർവീസ് ആരംഭിക്കും. രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിൻ സർവീസ് ഉണ്ടാവുക. ശിവരാത്രിയോട് അനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി നഗരസഭ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശിവരാത്രി ആഘോഷങ്ങൾക്കായി കൊച്ചി മെട്രോയ്ക്ക് പുറമേ ഇന്ത്യൻ റെയിൽവേയും കെഎസ്ആർടിസിയും സ്വകാര്യബസുകളും അധിക സർവീസ് നടത്തുന്നുണ്ട്.