മിസൈൽ ആക്രമണം: ഇസ്രയേലിൽ മലയാളി കൊല്ലപ്പെട്ടു,7 പേർക്ക് പരിക്ക്

At Malayalam
0 Min Read

ഇസ്രയേലിൽ നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം വാ‌ടി കാർമൽ കോട്ടേജിൽ പത്രോസിന്‍റെ മകൻ നിബിൻ മാക്സ്വെല്ലാണ് ((31) മരിച്ചത്.

നിബിനൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി അടക്കം ഏഴു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ. പരുക്കേറ്റവരിൽ രണ്ടു പേരുടെ നിലഗുരുതരമാണ്.

- Advertisement -

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറിൽ മൊഷാവ് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. മർഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെൽ പതിച്ചത്.

Share This Article
Leave a comment