സന്തോഷ് ട്രോഫിയിൽ കേരളം പുറത്ത്

At Malayalam
1 Min Read

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം സെമി കാണാതെ പുറത്ത്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടിലേക്ക് പോരാട്ടത്തിലേക്കാണ് കേരളം വീണത്. കേരളത്തിനെതിരെ 7–6ന്റെ വിജയം കുറിച്ചാണ് മിസോറം സെമിയിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡൻഡത്തിലേക്ക് കടന്നു. സഡൻഡത്തിൽ കേരളതാരം സുജിത് പെനാൽറ്റി മിസ്സാക്കി. ഇതോടെ വിജയം നേടി മിസോറം സെമിയിലേക്ക് ടിക്കറ്റ് നേടി.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. . ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മിസോറമിനെ പൂട്ടുകയെന്ന് കേരളത്തിന് എളുപ്പമല്ലായിരുന്നു. 4-2-4 ഫോർമേഷനിൽ മിസോറം ഇറങ്ങിയപ്പോൾ 4-4-2 ഫോർമേഷനിലാണ് കേരളം കളിച്ചത്. യുപിയയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.വ്യാഴാഴ്ച നടക്കുന്ന സെമിയിൽ മിസോറമിനെ സർവീസസിനെ നേരിടും.

Share This Article
Leave a comment