ഡ്രൈവിംഗ് ലൈസൻസ്; സംശയങ്ങൾക്ക് മറുപടിയുമായി വകുപ്പ്

At Malayalam
1 Min Read

ഡ്രൈവിങ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ് കുറിപ്പ് പുറത്തിറക്കി.2019 സെപ്റ്റമ്പര്‍ ഒന്നിനു മുന്‍പ് ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ അവ പുതുക്കിയവര്‍ക്കും : – 20 വര്‍ഷമോ 50 വയസോ ഏതാണ് ആദ്യം പൂര്‍ത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസന്‍സിന്റെ കാലാവധി.

50 വയസ് കഴിഞ്ഞാല്‍ ഓരോ അഞ്ചു വര്‍ഷത്തേക്കും പുതുക്കി നല്‍കിയിരുന്നു. ഹെവി ലൈസന്‍സിന് മൂന്നു വര്‍ഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വര്‍ഷവും പുതുക്കണമായിരുന്നു. ഹസാര്‍ഡസ് ലൈസന്‍സിന് മൂന്നു വര്‍ഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വര്‍ഷവും പുതുക്കണമായിരുന്നു. 2019 സെപ്റ്റമ്പര്‍ ഒന്നിനു ശേഷം ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ പുതുക്കുന്നവര്‍ക്കും : 30 വയസിനുള്ളില്‍ എടുത്താല്‍ – 40 വയസു വരെ കാലാവധി .

30 നും 50 നും ഇടയില്‍ പ്രായമായവര്‍ക്ക് -10 വര്‍ഷത്തേക്ക്. 50 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 60 വയസു വരെ. 55 വയസിനു മുകളില്‍ അഞ്ചു വര്‍ഷം വീതം.ഹെവി ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷം. പിന്നീട് ഓരോ അഞ്ചു വര്‍ഷവും പുതുക്കണം. ഹസാര്‍ഡസ് ലൈസന്‍സ് കാലാവധി മൂന്നു വര്‍ഷം.കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുതുതായി എന്‍ഡോര്‍സ് ചെയ്യുകയും വേണം.

Share This Article
Leave a comment