പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മാതാപിതാക്കള്‍ക്ക് അനുകൂലമായി ഡിഎന്‍എ പരിശോധനാഫലം

At Malayalam
1 Min Read

പേട്ടയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഡി.എന്‍.എ. ഫലം പോലീസിന് ലഭിച്ചു. കുട്ടി ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതികളുടേതെന്ന് സ്ഥിരീകരിച്ചു. കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് കാണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പോലീസ് ശിശു ക്ഷേമസമിതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു.

ഫെബ്രുവരി 18-ന് രാത്രി 12 മണിക്കുശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തിരച്ചിലിനൊടുവിൽ 19-ന് രാത്രി 7.45-ഓടെ പെൺകുട്ടിയെ പോലീസ് കണ്ടെത്തി.ചാക്കയിലെ ബ്രഹ്‌മോസിൽനിന്ന് ലഭിച്ച ഒരു സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ചുനടന്ന അന്വേഷണത്തിലാണ് വർക്കല അയിരൂർ സ്വദേശിയായ ഹസ്സൻകുട്ടി എന്ന കബീറിനെ(49) കൊല്ലം ചിന്നക്കടയിൽ നിന്ന് പോലീസ് ഞായറാഴ്ച (മാര്‍ച്ച് 3) അറസ്റ്റുചെയ്തു. സംഭവം നടന്നതിനുശേഷമുള്ള പകൽ ലഭിച്ചദൃശ്യങ്ങൾ ജയിലധികൃതരുടെ സഹായത്തോടെ പോലീസ് തിരിച്ചറിയുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, പോക്‌സോ, കൊലപാതകശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment