ഡി സി സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് രാജിവച്ചു

At Malayalam
0 Min Read

തിരുവനന്തപുരം ഡി സി സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് രാജിവച്ചു. രാജിക്കത്ത് കെ പി സി സി അധ്യക്ഷന് കൈമാറിയതായി വിവരം. കെ പി സി സി സെക്രട്ടറിമാരുടെ ഭാരവാഹി പട്ടിക ഏകപക്ഷീയം എന്ന് ആരോപിച്ചാണ് രാജിവച്ചിരിയുന്നത്.കെ പി സി സി പുനസംഘടനയിലും പ്രതിഷേധം ഉണ്ടെന്ന് തമ്പാനൂർ സതീഷ് പറയുന്നു. കോൺഗ്രസിൽ നടക്കുന്നത് ഏകപക്ഷീയ വാഴ്‌ചയാണ്. നാലു ദിവസത്തിനുള്ളിൽ വിഷയം പരിശോധിക്കാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സതീഷ് പറഞ്ഞതായാണ് വിവരം.

Share This Article
Leave a comment