മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിത്തിലെ ആംബുലൻസ് കാറിലിടിച്ചു അഞ്ചു പേർക്ക് പരിക്ക്

At Malayalam
0 Min Read

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് കാർ യാത്രികരായ അഞ്ചു പേർക്ക് പരിക്കേറ്റു. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം. കാർ യാത്രികരായ അഞ്ചു പേരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിലായിട്ടാണ് ആംബുലൻസ് പോയിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനവും ഒപ്പം ഉണ്ടായിരുന്ന പോലീസ് വാഹനങ്ങളും കടന്നു പോയതിനു ശേഷം ഈ വാഹനം അൽപം പിന്നിലായിട്ടാണ് ഓടിയിരുന്നത്.

Share This Article
Leave a comment