ആലപ്പുഴ രാജാകേശവദാസ് നീന്തല്‍ കുളത്തില്‍ പമ്പ് ഓപ്പറേഷന്‍, ക്ലോറിനേഷന്‍ എന്നിവയ്ക്കായി പൂള്‍ അസിസ്റ്റന്റ് തസ്തിയിലേക്ക് (ഒരൊഴിവ്) താല്‍ക്കാലിക നിയമനം നടത്തുന്നു. 18-45 ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി ജയിച്ചിരക്കണം, പ്ലാന്റ് ഓപ്പറേഷന്‍സ്, പൂള്‍ മാനേജ്മെന്റ്, പൂള്‍ മെയിന്റനന്‍സ്, പമ്പ് ഓപ്പറേഷന്‍, ക്ലോറിനേഷന്‍ എന്നിവയില്‍ ഡിപ്ലോമ ഉള്ളവര്‍ക്കു മുന്‍ഗണന.
നീന്തല്‍ കുളത്തില്‍ പൂള്‍ അസിസ്റ്റന്റ്, പ്ലാന്റ് ഓപ്പറേഷന്‍, പൂള്‍ മാനേജ്മെന്റ്, മെയിനന്റെസ്, ക്ലോറിനേഷന്‍ എന്നിവയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം നേരിട്ട് ഹാജരാവുക.വിവരങ്ങള്‍ക്ക്: 0477 2253090