രാജ്യസഭയിൽ നിറയുന്ന കോടീശ്വരന്മാർ

At Malayalam
2 Min Read

225 രാജ്യസഭാ സിറ്റിംഗ് അംഗങ്ങളിൽ 33 ശതമാനം പേർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ഉണ്ടെന്നും സിറ്റിംഗ് എം പിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എ ഡി ആറി ന്റെ റിപ്പോർ‌ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതിൽ 31 പേർ കോടീശ്വരന്മാരുമാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആൻഡ് നാഷണൽ ഇലക്ഷൻ വാച്ച് (ന്യൂ) നടത്തിയ വിശകലനത്തിൽ, രണ്ട് രാജ്യസഭാ സിറ്റിംഗ് അംഗങ്ങൾ ഐ പി സി സെക്ഷൻ 302 പ്രകാരം കൊലപാതകവുമായി ബന്ധപ്പെട്ട കേസുകൾ നേരിടുന്നവരാണ്.

അതേസമയം നാല് എം പിമാർ ഐ പി സി സെക്ഷൻ 307 പ്രകാരം കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളുമാണ്. 225 രാജ്യസഭാ സിറ്റിംഗ് എം പിമാരിൽ 75 (33 ശതമാനം) പേർ ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. 40 (18 ശതമാനം) രാജ്യസഭാ സിറ്റിംഗ് എം പിമാർ ഗുരുതരമായ ക്രിമിനൽ കേസുകളിലും ഉൾപ്പെ‌ട്ടിട്ടുണ്ട്. ബി ജെ പി യുടെ 90 രാജ്യസഭാംഗങ്ങളിൽ 23 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

കോൺ​ഗ്രസിലെ 28 എംപിമാരിൽ 50 ശതമാനവും സമാനമായ ആരോപണങ്ങൾ നേരിടുന്നു. ടി എം സി യിൽ നിന്നുള്ള 13 , ആർ ജെ ഡി- ആറ് , സി പി എം-നാല് എ എ പി-3 എന്നിങ്ങനെയാണ് കണക്കുകൾ. ഒരു എം പിയുടെ ശരാശരി ആസ്തി 87.12 കോടി രൂപയാണെന്നും റിപ്പോർട്ടിൽ‍ പറയുന്നു. ബി ജെ പി യിൽ നിന്ന് ഒമ്പതു പേരും കോൺ​ഗ്രസിൽ നിന്ന് നാലു പേരും വൈ എസ് ആർ പി യിൽ നിന്ന് രണ്ടുപേരും എ എ പി യിലെ മൂന്നു പേരും ടി ആർ എസി ലെ മൂന്നു പേരും ആർ ജെ ഡി യിലെ രണ്ടുപേരും 100 കോടിയിലേറെ ആസ്തിയുള്ളവരാണ്.

- Advertisement -

ബി ജെ പി യുടെ എം പി മാരു‌ടെ ശരാശരി ആസ്തി 37.34 കോടി രൂപയാണ്. കോൺ​ഗ്രസ് എം പി മാരുടെ ശരാശരി ആസ്തി 40.70 കോടി, ടി എം സി യിലെ എം പിമാർക്ക് ശരാശരി ആസ്തി 10.25 കോടി, വൈ എസ് ആർ സി പി എം പിമാരുടെ ശരാശരി ആസ്തി 357.68 കോടിയും ടി ആർ എസ് രാജ്യസഭാംഗങ്ങൾക്ക് 1,383.74 കോടി രൂപയും ഡി എം കെ രാജ്യസഭാംഗങ്ങളുടെ ശരാശരി ആസ്തി 6.37 കോടിയും എ എ പി രാജ്യസഭാംഗങ്ങളുടെ ശരാശരി ആസ്തി 114.81 കോടി രൂപയുമാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment