പോത്തീസ് വസ്ത്രവില്‍പ്പനശാലാ ശൃംഖലയുടെ സ്ഥാപകന്‍ കെ വി പി സടയാണ്ടി മൂപ്പനാര്‍ (84) അന്തരിച്ചു. തമിഴ്നാട്ടിലെ ശ്രീവല്ലിപുത്തൂരില്‍ നെയ്ത്തുകാരുടെ കുടുംബത്തിലാണ് സടയാണ്ടി മൂപ്പനാരുടെ ജനനം. സ്വന്തമായി നെയ്ത തുണിത്തരങ്ങള്‍ വില്ക്കാന് അച്ഛന് കെ വി പോത്തി മൂപ്പനാര്‍ 1923-ല്‍ ‘പോത്തി മൂപ്പനാര്‍’ എന്ന പേരില്‍ കട തുടങ്ങിയിരുന്നു.
1977ല്‍ സടയാണ്ടി മൂപ്പനാര്‍ കടയുടെ പേര് ‘പോത്തീസ്’ എന്നാക്കി മാറ്റി. ആദ്യം പട്ടുസാരികള്‍ മാത്രം വിറ്റു. ദിവസം 50 രൂപ ലാഭം പ്രതീക്ഷിച്ചു തുടങ്ങിയ കടയുടെ വിറ്റുവരവ് ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും കടന്നപ്പോള്‍ 1986-ല്‍ തിരുനെല്‍വേലിയില്‍ രണ്ടാമത്തെ ഷോറൂം തുറന്നു. ഇപ്പോള്‍ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ പോത്തീസിന് ശാഖകളുണ്ട്.
2017-ല്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ സടയാണ്ടി മൂപ്പനാര്‍ ഇടം പിടിക്കുകയും ചെയ്തു. മക്കളും കൊച്ചുമക്കളുമാണ് ഇപ്പോള്‍ പോത്തീസിന് നേതൃത്വംനല്കുന്നത്.
