‘ഇൻതിഫാദ’ പേര് മാറ്റണം

At Malayalam
1 Min Read

കേരള സർവകലാശാല കലോത്സവത്തിന് നൽകിയ ‘ഇൻതിഫാദ’ എന്ന പേരിനെ ചൊല്ലി വിവാദം. ‘ഇൻതിഫാദ’ എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നൽകി. നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥി എ.എസ്. ആഷിഷ് ആണ് ഹർജി നൽകിയത്. തീവ്രവാദവുമായി ബന്ധമുള്ള പേരെന്ന പരാതിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും സർവ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീൻ ഐക്യദാർഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് സർവ്വകലാശാല യൂണിയൻ്റെ നിലപാട്. മാർച്ച് 7 മുതൽ 11 വരെയാണ് സർവ്വകലാശാല കലോത്സവം നടക്കുന്നത്.

വൈസ് ചാൻസലർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകാനാണ് കോടതിയുടെ നിർദേശം. അറബി പദമായ ‘ഇൻതിഫാദ’ക്ക് തീവ്രവാദവുമായും പലസ്തീൻ-ഇസ്രയേൽ യുദ്ധവുമായും ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം. കലോത്സവത്തിന് ഈ പേര് നൽകരുതെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Share This Article
Leave a comment