ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ഓസീസ് ക്യാപ്‌റ്റനെന്ന പദവി താരം സ്വന്തമാക്കി. നേരത്തെ റിച്ചി ബെനോഡാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഓസ്‌ട്രേലിയന്‍ നായകന്‍.മൊത്തം പട്ടികയില്‍ താരം പത്താം സ്ഥാനത്തും എത്തി.
ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ്, പാക് ഇതിഹാസം ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവരാണ് പട്ടികയില്‍ കമ്മിന്‍സിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഡാരില്‍ മിച്ചലിനെ വീഴ്ത്തിയാണ് കമ്മിന്‍സിന്റെ നേട്ടം. മത്സരത്തില്‍ പത്തോവറില്‍ 33 റണ്‍സ് വഴങ്ങിയാണ് കമ്മിന്‍സ് ഒരു വിക്കറ്റ് വീഴ്ത്തിയത്. 47 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് താരം 100 വിക്കറ്റ് നേട്ടത്തിലെത്തിയത്.