കഫേയില്‍ സ്‌ഫോടനം

At Malayalam
0 Min Read

ബംഗളൂരുവിലെ കഫേയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ കഫേ ജീവനക്കാരാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. റസ്റ്ററന്റില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് കാരണമായത് തീവ്രത കുറഞ്ഞ ഐഇഡി ബോംബാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു.

Share This Article
Leave a comment