മലപ്പുറം ജില്ലയിലെ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത പുലർത്തണണമെന്നു ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രോഗം ബാധിച്ച് ,കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പേർ മരിച്ചതോടെയാണ് മലപ്പുറം ജില്ലയിൽ ജാഗ്രാതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗ ബാധ കൂടുതലായും റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് നിയന്ത്രണം ശക്തമാക്കി.
കുടിവെള്ളത്തിൽ അതീവ ശ്രദ്ധ പാലിക്കണമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശുദ്ധമായ വെള്ളം മാത്രം കുടിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പോത്തുകല്ല്, എടക്കര പ്രദേശങ്ങളിൽ കൂൾബാറുകളുടേയും ഹോട്ടലുകളുടേയും പ്രവർത്തനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായും ആധികൃതർ അറിയിച്ചു.