കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃത്വം നൽകുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര നാളെ സമാപിക്കും.വൈകിട്ട് 4.30ന് സ്റ്റാച്യുവിൽ നിന്ന് ചെണ്ടമേളം, റോളർസ്‌കേറ്റിംഗ്, ശിങ്കാരിമേളം, പൂക്കാവടി തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്രയായി നേതാക്കളെ സമ്മേളനവേദിയായ പുത്തരിക്കണ്ടം മൈതാനിയിലേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന മഹാസമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയായിരിക്കും. പ്രവർത്തകർ അഞ്ചു മണിക്കു മുമ്പ് പുത്തരിക്കണ്ടം മൈതാനിയിൽ എത്തിച്ചേരണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.