തന്ന വൻ ഓർഡർ ക്യാൻസലാക്കി വാലന്റൈൻസ് ഡേയ്ക്ക് ടെസ്ലയിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച ബേക്കറി ഉടമയ്ക്ക് ആശ്വാസമായി ഇലോണ് മസ്ക്. കാലിഫോർണിയയിലെ സാൻ ജോസിലെ ഒരു ചെറുകിട ബേക്കറിയിലേക്കാണ് വാലന്റൈൻസ് ദിനത്തിലേക്കായി ടെസ്ലയിൽ നിന്ന് 2000 പൈ യുടെ ഓർഡർ ലഭിക്കുന്നത്. എന്നാൽ പിന്നീട് ഈ ഓർഡർ ടെസ്ല റദ്ദാക്കി. പക്ഷേ പലഹാരം നിർമ്മിച്ച് കഴിയുമ്പോഴാണ് ഓർഡർ റദ്ദാക്കിയെന്ന് ടെസ്ല അറിയിക്കുന്നത്. ഓർഡറിനായി അഡ്വാൻസ് പോലും നൽകാതെയായിരുന്നു ടെസ്ലയുടെ നടപടി.
വൻ തുക നഷ്ടത്തിലായ ബേക്കറി ഉടമ സംഭവത്തേക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പ് എഴുതിയിരുന്നു. ഈ കുറിപ്പ് വലിയ രീതിയിൽ വൈറലായതോടെ സംഭവം ടെസ്ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ഇടപെടുകയായിരുന്നു.മസ്ക് ബേക്കറി ഉടമയ്ക്ക് നഷ്ടമായ പണം നൽകാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. 2000 യുഎസ് ഡോളർ (ഏകദേശം165800 രൂപ)യാണ് കാലിഫോർണിയയിലെ ഗിവിംഗ് പൈസ് എന്ന ചെറുകിട ബേക്കറിക്ക് ടെസ്ല നഷ്ടപരിഹാരമായി നൽകിയത്. ടെസ്ലയുടെ വൻ ഓർഡർ നഷ്ടമായെങ്കിലും നിരവധി പേർ സഹായവുമായി എത്തിയതിന്റെ ആശ്വാസത്തിലാണ് ഗിവിംഗ് പൈസ് ഉടമ.