അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസ്

At Malayalam
1 Min Read

കുട്ടികൾക്ക് അഞ്ച് വയസ്സിൽ ഒന്നാം ക്ലാസ് പ്രവേശനം വേണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പ്രവേശം സംബന്ധിച്ച് കേന്ദ്രത്തിൽനിന്ന് നിലവിൽ നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. “കേരളത്തിൽ ജനിച്ചുവീഴുന്ന കുട്ടികൾ എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും സ്‌കൂളിൽ ചേരാറുണ്ട്. മൂന്ന് വയസിൽ നഴ്സറിയിൽ ചേർന്ന് അഞ്ചാം വയസിൽ ഒന്നാം ക്ലാസിൽ ചേരാൻ നമ്മുടെ കുട്ടികൾ പൂർണസജ്ജരാണ്. നിലനിൽക്കുന്നൊരു സംവിധാനത്തെ മാറ്റിയാൽ സാമൂഹികമായി പ്രശ്‌നങ്ങളുണ്ടാകും. വിദ്യാഭ്യാസത്തിന്റെ കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാൻ അവകാശമുണ്ട്. അതിനാൽ അഞ്ച് വയസിൽ ഒന്നാം ക്ലാസിൽ പ്രവേശനം നൽകാനാണ് തീരുമാനം”- മന്ത്രി പറഞ്ഞു

ആറ് വയസ്സിൽ ഒന്നാംക്ലാസ് പ്രവേശനം നടത്തണമെന്നാണ് കേന്ദ്ര സർക്കാർ നയം. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് ഈ പരിഷ്ക്കരണം. നിലവിൽ എൻസിആർടി സിലബസ് പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയങ്ങളിൽ ഈ മാനദണ്ഡം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, സംസ്ഥാന സിലബസ് പിന്തുടരുന്ന സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലും സി.ബി.എസ്. സി സ്‌കൂളുകളിലും അഞ്ചാം വയസ്സിൽത്തന്നെ ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കുന്നുണ്ട്.

Share This Article
Leave a comment