കൊച്ചിയിൽ സ്പോർട്ട്സ് സിറ്റി

At Malayalam
0 Min Read

അംബേദ്കര്‍ സ്റ്റേഡിയം നിലനില്‍ക്കുന്ന 8 ഏക്കര്‍ സ്ഥലത്ത് ലോകോത്തര നിലവാരത്തിലുള്ള സ്പോർട്ട്സ് സിറ്റി നിർമിക്കാൻ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്‍റ് അഥോറിറ്റിയുടെ (ജിസിഡിഎ) പദ്ധതി.

ഫുട്ബോള്‍ കോര്‍ട്ട്, വോളിബാള്‍ കോര്‍ട്ട്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, അമ്പെയ്ത്ത് കേന്ദ്രം, ക്രിക്കറ്റ് നെറ്റ്സ്, 200 മീറ്റര്‍ അത്ലറ്റിക് ട്രാക്ക്, ത്രോ ആന്‍ഡ് ഫീല്‍ഡ് ഈവന്‍റ്സ് നടത്തുന്ന സ്ഥലം, ടെന്നീസ്, ബാഡ്മിന്‍റണ്‍, വോളിബാള്‍ കോര്‍ട്ടുകള്‍, നീന്തല്‍കുളം, ജിംനേഷ്യം എന്നിവയടങ്ങിയ സ്പോര്‍ട്ട്സ് കോംപ്ലക്സ്, മെഡിക്കല്‍ റൂം, ഡോര്‍മിറ്ററി, കഫറ്റേരിയ, ഓഫീസ് റൂം എന്നിവയടങ്ങിയതായിരിക്കും സ്പോര്‍ട്ട്സ് സിറ്റി.

ഇതിനായി രണ്ടു കോടി രൂപയാണ് ജിസിഡിഎ ബജറ്റിൽ പ്രാഥമികമായി വകയിരുത്തിയിട്ടുള്ളത്.

- Advertisement -
Share This Article
Leave a comment