മോദി സർക്കാരിനെതിരായ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. ഖനൗരി അതിർത്തിയിൽ സമരം ചെയ്ത പട്യാല സ്വദേശി കർനെയിൽ സിങാണ് മരിച്ചത്. കണ്ണീർ വാതക പ്രയോഗത്തെ തുടർന്നുണ്ടായ ശ്വാസകോശ അണുബാധ മൂലമാണ് മരണം സംഭവിച്ചത്. സമരത്തിനിടെ മരിക്കുന്ന ആറാമത്തെ കർഷകനാണ് കർനെയിൽ സിങ്.