പോത്തിടിച്ച് ഊട്ടിയിലെ ട്രെയിൻ പാളം തെറ്റി

At Malayalam
1 Min Read

പോത്ത് കുറുകെ ചാടിയതോടെ ഊട്ടിയിലെ പൈതൃക ട്രെയിൻ (നീലഗിരി മൌണ്ടേൻ റെയില്‍വേ) പാളം തെറ്റി. മേട്ടുപ്പാളയത്തു നിന്ന് 220 യാത്രക്കാരുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോത്ത് അപ്രതീക്ഷിതമായി ട്രാക്കിലേക്ക് ചാടിയപ്പോൾ ലോക്കോ പൈലറ്റ് പരിഭ്രാന്തനായെന്നാണ് നിഗമനം. ട്രെയിനിൽ ഇടിച്ച പോത്ത് ചത്തുപോയി.

ഊട്ടിയിലെത്തുന്നതിന് ഒരു കിലോമീറ്റർ മുന്‍പ് ഫേണ്‍ ഹില്ലിന് അരികെയാണ് സംഭവം . ട്രെയിനിലിടിച്ച് കുറച്ചുദൂരം വലിച്ചിഴച്ച ശേഷമാണ് പോത്ത് ചത്തത്. തുടർന്ന് യാത്രക്കാരെ ബസിൽ കയറ്റി ഊട്ടിയിലെത്തിച്ചു. അറ്റകുറ്റപ്പണിക്കായി ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് 1899ൽ തുടങ്ങിയ ഈ മൌണ്ടേയിന്‍ റെയിൽവേ 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി.

108 വളവുകൾ, 16 തുരങ്കങ്ങൾ, 250 പാലങ്ങൾ എന്നിവയിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്. പർവതങ്ങളുടെയും വനങ്ങളുടെയും വെള്ളച്ചാട്ടങ്ങളുടെയും അതിമനോഹരമായ കാഴ്ചയാണ് ഈ യാത്ര സമ്മാനിക്കുന്നത്.

Share This Article
Leave a comment