ആലപ്പുഴയിലെ വാർത്താ സമ്മേളനത്തിൽ താൻ അസഭ്യ പ്രയോഗം നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മാധ്യമപ്രവർത്തകരോട് ‘മര്യാദകേട്’ കാണിക്കരുത് എന്നാണ് പറഞ്ഞത്. ‘മര്യാദകേട്’ എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്. പ്രചരിക്കുന്ന ആ അസഭ്യവാക്ക് ജീവിതത്തിൽ താൻ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജപ്രചരണം ഏറെ വേദനിപ്പിച്ചുവെന്നും സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും താനുമായി ഒരു തർക്കവുമില്ലെന്നും സുധാകരൻ വ്യക്തമാക്കി.