കൂറുമാറിയതിനെ തുടര്‍ന്ന് അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അയോഗ്യരാക്കി. കരുംകുളം, രാമപുരം, റാന്നി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അഞ്ച് അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.സോളമന്‍ എസ് (കരുംകുളം പഞ്ചായത്ത് ) ,ഷൈനി സന്തോഷ് (രാമപുരം പഞ്ചായത്ത്) എം പി രവീന്ദ്രന്‍, എ എസ് വിനോദ് (റാന്നി ഗ്രാമപഞ്ചായത്ത്) ലീലാമ്മ സാബു (എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്) എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യരാക്കിയത്. നിലവില്‍ അംഗമായി തുടരുന്നതിനും 2024 ഫെബ്രുവരി 22 മുതല്‍ ആറു വര്‍ഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.