യുവതിയുടെ പണം തട്ടി, യുവാവ് പിടിയിൽ

At Malayalam
1 Min Read

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശി വിനീത് കുമാറാണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയായ യുവതി സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടർന്നാണ് നടപടി.

യുവതിയില്‍നിന്ന് നിക്ഷേപമെന്ന നിലയില്‍ ഇയാള്‍ രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. സാമൂഹികമാധ്യമത്തിലൂടെ ഏഴു മാസത്തോളമായി ഇരുവരും പരിചയത്തിലായിരുന്നു. എച്ച് ഡി എഫ്‌ സിയില്‍ നിക്ഷേപിക്കാനെന്ന പേരിലാണ് രണ്ടു ലക്ഷം രൂപ യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തത്. വിനീത് കുമാറിന്റെ അക്കൗണ്ടിലേക്ക് യുവതി പണം അയച്ചു കൊടുക്കുകയായിരുന്നു. കൊല്ലത്തു നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.

സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പ്രണയം നടിക്കുകയും തുടര്‍ന്ന് എന്തെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ ഉയര്‍ന്ന പലിശയില്‍ നിക്ഷേപമെന്ന പേരില്‍ പണം തട്ടുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമായിട്ടുണ്ടെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment