സന്തോഷ് ട്രോഫി; കേരളം മേഘാലയയെ നേരിടും

At Malayalam
1 Min Read

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയമനിവാര്യമെന്നിരിക്കേ, നിര്‍ണായക മത്സരത്തില്‍ കേരളം ഇന്ന് മേഘാലയയെ നേരിടും. ആദ്യ മത്സരത്തില്‍ ആസാമിനെ പരാജയപ്പെടുത്തി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഗോവയോട് കേരളം ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെ പോയിന്‍റ് നിലയില്‍ കേരളം മൂന്നാം സ്ഥാനത്തേക്കു പോയി. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കു മാത്രമാണ് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകൂ. അതുകൊണ്ട് ഓരോ മത്സരവും നിര്‍ണായകമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ നട്ടെല്ല്. അതുകൊണ്ടു തന്നെ മേഘാലയ കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പ്. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം.

സമുദ്രനിരപ്പില്‍നിന്നു വളരെ ഉയര്‍ന്ന പ്രദേശമായതിനാല്‍ സാഹചര്യങ്ങളോട് പൊരുതത്തപ്പെടുക എന്നത് വെല്ലുവിളിയാണ്. ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ പ്രാധ്‌ന്യം നല്‍കുന്ന ടിപ്പിക്കല്‍ കേരള ഗെയിം തന്നെയാകും കോച്ച് സതീവന്‍ ബാലന്‍ ഈ മത്സരതത്തിലും ആവിഷ്‌കരിക്കുക. ഇന്നത്തെ മത്സരത്തില്‍ കേരളത്തെ എതിരിടുന്ന മേഘാലയ ടീമിൽ‍ മികച്ച കളിക്കാരുണ്ട്.

- Advertisement -

മികച്ച കളിതന്നെ പുറത്തെടുത്താല്‍ മാത്രമേ വിജയം സാധ്യമാകൂ. അതുപോലെ ഗ്രൂപ്പിലുള്ള അരുണാചല്‍, മേഘാലയ ടീമുകളും കരുത്തരാണ്. നല്ല വേഗമേറിയ താരങ്ങളുള്ളതും സാങ്കേതികമായി മികവ് കാണിക്കുന്നതുമായ ടീമാണ് മേഘാലയ.

Share This Article
Leave a comment