മൈക്ക് ചതിച്ചാശാനേ..

At Malayalam
0 Min Read

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അസഭ്യം പദപ്രയോഗം നടത്തി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സമരാഗ്നി’യുടെ ഭാഗമായി ആലപ്പുഴയിൽ വാർത്താസമ്മേളനം നടത്തുന്നതിനായി സതീശൻ എത്താൻ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് സുധാകരൻ ചോദിച്ചു. അസഭ്യപദ പ്രയോഗത്തിലൂടെയായിരുന്നു സുധാകരൻ തന്റെ നീരസം അറിയിച്ചത്.

വി. ഡി. സതീശൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയാണെന്നും ഉടൻ എത്തുമെന്നും നേതാക്കൾ പറഞ്ഞു. സുധാകരന്റെ വാക്കുകൾ മേശപ്പുറത്തുണ്ടായിരുന്ന മൈക്കുകളിലൂടെ ചാനൽ ക്യാമറകളിൽ റെക്കോർഡായി. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓർമിപ്പിച്ച് ഷാനിമോൾ ഉസ്മാനടക്കമുള്ള നേതാക്കൾ സുധാകരനെ കൂടുതൽ സംസാരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

.

- Advertisement -
Share This Article
Leave a comment