കെ എസ് ആർ ടി സി അപകടത്തിൽ 12 പേർക്ക് പരിക്ക്

At Malayalam
0 Min Read

പത്തനംതിട്ടയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഡ്രൈവറും കണ്ടക്ടറുമടക്കം 12 പേർക്ക് പരിക്കേറ്റു. അടൂർ കെ പി റോഡിൽ 14-ാം മൈലിനു സമീപം വൈകീട്ട് 3.30 ഓടെയാണ് അപകടം.കായംകുളത്തു നിന്ന്‌ പുനലൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Share This Article
Leave a comment