മുസ്‌ലിം വിവാഹ നിയമം റദ്ദാക്കി അസം

At Malayalam
1 Min Read

മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാൻ അസം മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള ആദ്യ ഘട്ടമായാണ് നീക്കം. ഉത്തരാഖണ്ഡിന് പിന്നാലെ അസമിലും ഏകീകൃത സിവിൽകോഡ് നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പറഞ്ഞിരുന്നു. അസം നിയമസഭയിൽ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കും.

2011-ലെ സെൻസസ് പ്രകാരം അസം ജനസംഖ്യയുടെ 34 ശതമാനമാണ് ഇസ്ലാം മതവിശ്വാസികളാണ്. ‘വധൂവരന്മാർക്ക് 18-ഉം 21-ഉം വയസ്സ് ആയിട്ടില്ലെങ്കിൽ പോലും നിയമപ്രകാരം വിവാഹ രജിസ്ട്രേഷൻ അനുവദിക്കുന്ന വ്യവസ്ഥകൾ മുസ്‌ലിം വിവാഹ നിയമത്തിൽ അടങ്ങിയിരിക്കുന്നു. അസമിൽ ശൈശവവിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം’- മന്ത്രിസഭാ യോഗത്തിന് ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ എക്‌സിൽ പോസ്റ്റ്‌ ചെയ്തു.

Share This Article
Leave a comment