ഓർമയിലെ ഇന്ന്: ഫെബ്രുവരി 23 – എം.കൃഷ്ണൻ നായർ

At Malayalam
1 Min Read

സാഹിത്യവാരഫലം എന്ന സമാനതകളില്ലാത്ത പ്രതിവാര പംക്തിയിലൂടെ ജനപ്രിയ നിരൂപകന്‍ എന്ന നിലയില്‍ പ്രശസ്തനായ പ്രൊഫ. എം. കൃഷ്ണൻ നായർ , 1969 മുതല്‍ 2006 ല്‍ മരണം വരെ ആ പംക്തി എഴുതിയിരുന്നു. വിശ്വ സാഹിത്യത്തിലെ മൗലിക സംഭാവനകളെ പറ്റി നിരന്തരം എഴുതി, അവയെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തി. മലയാളത്തിലെ എഴുത്തുകാരെ മുഖം നോക്കാതെ വിമര്‍ശിക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറായി.

അദ്ദേഹം വായനയിലെ കുലപതിയായി കരുതപ്പെടുന്നു. സാഹിത്യ വാരഫലം കൂടാതെ നിരവധി ലേഖന സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 2006 ഫെബ്രുവരി 23 ന് എണ്‍പത്തിരണ്ടാം വയസ്സില്‍ തിരുവനന്തപുരത്ത് നിര്യാതനായി.

പാബ്ലോ നെരൂദ, മാർക്വേസ്, തോമസ് മാൻ‍, യമക്കാവ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല.

- Advertisement -

സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണൻ നായർ സാഹിത്യ വിമർശനത്തിൽ രചിയിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തി. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയൽ’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേർത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment