പരിഷ്കരിച്ച റ്റുപലോവ് ടി.യു – 160 എം എന്ന സ്ട്രാറ്റജിക് മിസൈൽ ബോംബർ വിമാനത്തിൽ പറന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ‘ വൈറ്റ് സ്വാൻ ” ( വെളുത്ത അരയന്നം ) എന്ന ഓമനപ്പേരിലാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ടി.യു – 160 അറിയപ്പെടുന്നത്.
ന്യൂക്ലിയർ ബോംബുകൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങൾ ഉപയോഗിച്ച് വിദൂര പ്രദേശങ്ങളിൽ പോലും കൃത്യതയോടെ ആക്രമണം നടത്താൻ കഴിയുന്ന തരത്തിലാണ് വൈറ്റ് സ്വാനിന്റെ രൂപകല്പന. രാജ്യത്തിന്റെ ആണവശേഷി പാശ്ചാത്യ രാജ്യങ്ങൾക്കും നാറ്റോയ്ക്കും മുന്നിൽ ഓർമപ്പെടുത്തുകയാണ് വിമാനയാത്രയിലൂടെ പുട്ടിന്റെ ലക്ഷ്യം.
