ആർസിസിയിൽ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരം

At Malayalam
0 Min Read

സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ തിരുവനന്തപുരം ആർസിസിയിൽ വിജയകരമായി നടത്തി. വൃക്കയിൽ കാൻസർ ബാധിച്ച രണ്ടു രോഗികൾക്കാണു ശസ്ത്രക്രിയ നടത്തിയത്. ഒരാളുടെ വൃക്ക പൂർണമായും, മറ്റൊരാളുടെ വൃക്കയിൽ കാൻസർ ബാധിച്ച ഭാഗം മാത്രവും റോബോട്ടിക് സർജറി ഉപയോഗിച്ചു നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരികയാണ്. അതിസങ്കീർണമായ ശസ്ത്രക്രിയകൾ മികവോടെയും കൃത്യതയോടെയും നിർവഹിക്കാൻ സർജൻമാരെ പ്രാപ്തരാക്കുന്നതാണു റോബോട്ടിക് സർജറി യൂണിറ്റ്. സ്വകാര്യ ആശുപത്രികളിൽ വലിയ ചെലവുവേണ്ടിവരുന്ന റോബോട്ടിക് സർജറി അതിന്റെ മൂന്നിലൊന്നു ചെലവിലാണ് ആർസിസിയിൽ നടത്തിയത്.

Share This Article
Leave a comment