ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് താരദമ്പതികളായ ജയറാമും ഭാര്യ പാർവതിയും. രാജ് ഭവനിൽ എത്തിയാണ് ഇവരും ഗവർണറെ കണ്ടത്. ഗവർണറോടൊപ്പം ഭാര്യ രേഷ്മ ആരിഫുമുണ്ടായിരുന്നു. ഗവർണർക്ക് സമ്മാനമായി കസവ് പുടവയും നേര്യതും നൽകിയശേഷമാണ് ജയറാമും പാർവതിയും മടങ്ങിയത്.
മകൾ മാളവികയുടെ വിവാഹം ക്ഷണിക്കാൻ വേണ്ടി എത്തിയതാണോ എന്നു വ്യക്തമല്ല. മേയിലാണ് മാളവികയുടെ വിവാഹം. ഇതിനുശേഷം കാളിദാസിന്റെയും വിവാഹം നടക്കും.