ആമസോൺ വനത്തിൽ 26 അടി നീളമുള്ള അനക്കോണ്ട

At Malayalam
0 Min Read

ആമസോൺ മഴക്കാടുകളിൽ പുതിയ ഇനം ഗ്രീൻ അനക്കോണ്ടയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രൊഫ. ഡോ. ഫ്രീക് വോങ്ക് ആണ് 26 അടി നീളമുള്ള പച്ച അനക്കോണ്ടയുടെ വീഡിയോ റെക്കോർഡുചെയ്‌ത് പുറത്തുവിട്ടത്. എട്ട് മീറ്റർ നീളവും 200 കിലോയിൽ കൂടുതൽ ഭാരവും വരുന്ന അനക്കോണ്ടയാണ് കണ്ടെത്തിയതെന്ന് വോങ്ക് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇനമായിരുന്നു അത്. പുതിയ പാമ്പ്, തന്റെ വലുപ്പത്തിന്റെ നാലിരട്ടി ഉൾക്കൊള്ളാൻ കഴിയുന്നതാണെന്ന് വോങ്ക് കുറിച്ചു. വടക്കൻ പച്ച അനക്കോണ്ട എന്നർത്ഥം വരുന്ന യൂനെക്ടസ് അക്കയിമ എന്നാണ് അനക്കോണ്ടയ്ക്ക് നൽകിയിരിക്കുന്ന പേര്. വലിയ പാമ്പ് എന്നാണ് അക്കയിമയുടെ അർത്ഥം.

Share This Article
Leave a comment