ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) പുതിയ സീസണിന്റെ മത്സര ക്രമം പുറത്ത് വന്നു. മാർച്ച് 22നാണ് ഈ സീസണിലെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ആദ്യ ഘട്ടത്തിലെ 21 മത്സരങ്ങളുടെ സമയക്രമമാണ് പുറത്തു വന്നത്. ഉച്ച കഴിഞ്ഞ് 2.30, വൈകീട്ട് 6.30 എന്നിങ്ങനെയാണ് സമയക്രമം.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. വൈകീട്ട് 6.30നു ചെന്നൈയുടെ തട്ടകമായ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. ഇത് ഒൻപതാം തവണയാണ് ചെന്നൈ ഉദ്ഘാടന മത്സരം കളിക്കാനൊരുങ്ങുന്നത്.
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ പോരാട്ടം മാർച്ച് 24നാണ്. ജയ്പുരിൽ ലഖ്നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ
സമയക്രമം ഇങ്ങനെ
സിഎസ്‌കെ- ആർസിബി: മാർച്ച് 22- 6.30, ചെന്നൈ
പിബികെഎസ്- ഡിസി: മാർച്ച് 23- 2.30, മൊഹാലി
കെകെആർ- എസ്ആർഎച്: മാർച്ച് 23- 6.30, കൊൽക്കത്ത
ആർആർ- എൽഎസ്ജി: മാർച്ച് 24- 2.30, ജയ്പുർ
ജിടി- എംഐ: മാർച്ച് 24- 6.30, അഹമ്മദാബാദ്
ആർസിബി- പിബികെഎസ്: മാർച്ച് 25- 6.30, ബംഗളൂരു
സിഎസ്‌കെ- ജിടി: മാർച്ച് 26- 6.30, ചെന്നൈ
എസ്ആർഎച്- എംഐ: മാർച്ച് 27- 6.30, ഹൈദരാബാദ്
ആർആർ- ഡിസി: മാർച്ച് 28- 6.30, ജയ്പുർ
ആർസിബി- കെകെആർ: മാർച്ച് 29- 6.30, ബംഗളൂരു
എൽഎസ്ജി- പിബികെഎസ്: മാർച്ച് 30- 6.30, ലഖ്‌നൗ
ജിടി- എസ്ആർഎച്: മാർച്ച് 31- 2.30, അഹമ്മദാബാദ്
ഡിസി- സിഎസ്‌കെ: മാർച്ച് 31 6.30, വിശാഖപട്ടണം
എംഐ- ആർആർ: ഏപ്രിൽ 1- 6.30, മുംബൈ
ആർസിബി- എൽഎസ്ജി: ഏപ്രിൽ 2- 6.30, ബംഗളൂരു
ഡിസി- കെകെആർ: ഏപ്രിൽ 3- 6.30, വിശാഖപട്ടണം
ജിടി- പിബികെഎസ്: ഏപ്രിൽ 4- 6.30, അഹമ്മദാബാദ്
എസ്ആർഎച്- സിഎസ്‌കെ: ഏപ്രിൽ 5- 6.30, ഹൈദരാബാദ്
ആർആർ- ആർസിബി: ഏപ്രിൽ 6- 6.30, ജയ്പുർ
എംഐ- ഡിസി: ഏപ്രിൽ 7- 2.30, മുംബൈ
എൽഎസ്ജി- ജിടി: ഏപ്രിൽ 7- 6.30, ലഖ്‌നൗ