മോഹൻലാലിന്റെ ബറോസിനൊപ്പം പൃഥ്വിരാജിന്റെ ആടു ജീവിതവും ഒരേ ദിവസം പ്രേക്ഷകർക്ക് മുന്നിലേക്ക്. ഏപ്രിൽ 10 ന് ആയിരുന്നു നേരത്തെ ആടുജീവിതത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ അത് മാറ്റി ബറോസ് റിലീസ് തീയതിയായ മാർച്ച് 28ന് തന്നെ ആടുജീവിതവും റിലീസ് ചെയ്യും. മോഹൻലാലും പൃഥ്വിരാജും നേർക്കുനേർ വരുന്ന ആവേശത്തിലാണ് ആരാധകരും.
മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതാണ് ബറോസിന്റെ സവിശേഷത. ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഒരുങ്ങുന്നുണ്ട്.