മലയാളവും കടന്ന് തെന്നിന്ത്യയാകെ പ്രേമലു പടരുകയാണ്. ബോക്സ് ഓഫിസിൽ വമ്പൻ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഈ വർഷത്തെ ആദ്യത്തെ 50 കോടി ക്ലബ് ചിത്രമായിരിക്കുകയാണ് പ്രേമലു. റിലീസ് ചെയ്ത് 13ാം ദിവസമാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്. സിനിമയുടെ ആഗോള കളക്ഷനാണ് ഇത്.
കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റാണ് ചിത്രം. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കളക്‌ഷൻ 26 കോടിയായിരുന്നു. മലയാള സിനിമയിലെ റെക്കോർഡ് ആയിരുന്നു ഇത്. ഏകദേശം 12.5 കോടി ബജറ്റിൽ തീർത്ത ചിത്രമാണ് അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ‘രോമാഞ്ച’ത്തിനു ശേഷം മലയാളത്തിലുണ്ടാകുന്ന മറ്റൊരു സർപ്രൈസ് ഹിറ്റാണ് പ്രേമലു.