പുക ടെസ്റ്റിൽ ഇനി പുകമറ പറ്റില്ല

At Malayalam
1 Min Read

വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കുന്നത് തടയാന്‍ പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ് എന്ന പുതിയ ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ദൂരെ നിന്നുള്ള ഫോട്ടോയും ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ ഇനി മുതൽ പരിശോധന നടത്താനാകൂ. പുകപരിശോധനാകേന്ദ്രം രജിസ്റ്റര്‍ചെയ്തതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍നിന്ന് മാത്രമേ വാഹനത്തിന്റെ ഫോട്ടോയെടുക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വഹനങ്ങളുടെ വിവരങ്ങള്‍ ആപ്പ് മുഖേന മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കും. ഒരു പരിശോധനാ കേന്ദ്രത്തിലെ മൂന്നു ഫോണുകളിലാണ് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവുക. കേന്ദ്രത്തിൻ്റെ ഉടമസ്ഥര്‍ അതത് ജില്ലയിലെ ആര്‍ ടി ഒക്ക് ഫോണ്‍ ഹാജരാക്കിയാല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും.

പരിശോധനക്കായി വാഹനം എത്തിക്കാതെ, നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഫോട്ടോ അയച്ച് നല്‍കി സര്‍ട്ടിഫിക്കറ്റ് നേടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ച സ്ഥാപനത്തിന് നേരേ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു.

- Advertisement -
Share This Article
Leave a comment