ഡാറ്റാ എൻട്രി ജോലി നേടാം

At Malayalam
0 Min Read

കോട്ടയം ജില്ലാ വനിതാശിശുവികസന ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമണിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.

കൂടാതെ മൂന്നു വർഷത്തിൽ കുറയാത്ത സർക്കാർ /സർക്കാരിതര ഐ.ടി ബേസ്ഡ് ഓർഗനൈസേഷൻ മേഖലകളിലുള്ള ഡാറ്റാ മാനേജ്‌മെന്റ് പ്രോസസ് ഡോക്യുമെന്റേഷൻ ആൻഡ് വെബ് ബേസ്ഡ് റിപ്പോർട്ടിംഗ് ഫോർമാറ്റ് എന്നിവയിലുള്ള പ്രവൃത്തിപരിചയവും അനിവാര്യം. താൽപര്യമുള്ളവർ ജില്ലാ വനിതാശിശുവികസന ഓഫീസർക്ക് ഫെബ്രുവരി 26ന് വൈകിട്ട് 5.15 മുമ്പായി അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് – 9446938500 

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment