വിട പറഞ്ഞ് ബിജു , ആശംസിച്ച് ഗണേഷ്

At Malayalam
1 Min Read

ഏകദേശം നാലു വർഷം നീണ്ട സേവനത്തിനു ശേഷം കെ എസ് ആർ ടി സി , സിഎംഡി പദവിയിൽ നിന്നും രണ്ടര വർഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയിൽ നിന്നും ബിജു പ്രഭാകർ ചുമതല ഒഴിഞ്ഞു. പുതിയതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയിൽ 22 ന് ചുമതലയേൽക്കും. ഗതാഗത വകുപ്പു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ചേമ്പറിലെത്തി ബിജു പ്രഭാകർ യാത്ര പറഞ്ഞു. ഗതാഗത വകുപ്പിനും കെ എസ് ആർ ടി സിക്കും വേണ്ടി കഴിഞ്ഞ കാലയളവിൽ ബിജു പ്രഭാകർ നൽകിയ അഭിമാനകരമായ പ്രവർത്തനങ്ങൾക്ക് മന്ത്രി അഭിനന്ദനം പറഞ്ഞു.

സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്നപ്പോൾ 2020 ജൂൺ 15 ന് ആണ് ബിജു പ്രഭാകർ കെ എസ് ആർ ടി സി സി എം ഡിയുടെ അധിക ചുമതലയേറ്റെടുത്തത്. തുടർന്നാണ് 2021 ജൂലൈ ഏഴിന് ഗതാഗത സെക്രട്ടറിയുടെ പൂർണ ചുമതല ഏറ്റെടുത്തത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment