ബില്ലടച്ചില്ല, കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി

At Malayalam
0 Min Read

ബില്ലടക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി. കളക്ടറേറ്റിലെ 30 ഓഫീസുകളിൽ കറന്റ് ഇല്ല. കുടിശിക വരുത്തിയതിനെ തുടർന്നാണ് ഫ്യൂസൂരിയത്. കറന്റില്ലാത്തതിനാൽ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. 5 മാസത്തെ കുടിശിക ആയതോടെ ആണ്‌ ഫ്യൂസ് ഊരിയത്. 42 ലക്ഷം രൂപയാണ് കുടിശിക ആണ്‌ മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്.

മൈനിം​ഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ‍ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതിയില്ല. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റെവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്.

Share This Article
Leave a comment