സച്ചിൻ സുരേഷ് കളിക്കില്ല

At Malayalam
1 Min Read

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് തിരിച്ചടി. പരിക്കേറ്റ ഗോൾകീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നാണ് വിവരം. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റത്. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ സച്ചിൻ എതിരാളിയുമായി കൂട്ടിയിടിച്ച് നിലത്ത് വീഴുകയായിരുന്നു. താരത്തിൻ്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണ്.

സച്ചിൻ്റെ പരിക്കിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പരിക്ക് മൂലം സച്ചിൻ സുരേഷ് സീസണിന് പുറത്താണെങ്കിൽ, ശേഷിക്കുന്ന മത്സരങ്ങളിൽ കരഞ്ജിത്ത് ടീമിൻ്റെ പ്രധാന ഗോൾകീപ്പറായിരിക്കും. ലാറ ശർമ്മയാണ് ടീമിലെ മറ്റൊരു പ്രധാന ഗോൾകീപ്പർ. 2023-24 ഐഎസ്എൽ സീസൺ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും.

Share This Article
Leave a comment