മമ്മൂട്ടിയുടെ ഭ്രമയുഗം വിജയക്കുതിപ്പ് തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 12 കോടിക്ക് അടുത്ത് ചിത്രം നാല് ദിവസത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മോഹന്‍ലാല്‍ ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷനെ ഭ്രമയുഗം വെറും നാല് ദിവസത്തില്‍ മറികടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറത്തുവന്ന അവസാന കണക്കുകള്‍ പ്രകാരം ചിത്രം മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷന്‍ 29.40 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 18 ഞായറാഴ്ച ഭ്രമയുഗത്തിന് മൊത്തം മലയാളം ഒക്യൂപെഷന്‍ 67.62 ശതമാനം ആയിരുന്നു. ആദ്യത്തെ കണക്കുകള്‍ പ്രകാരം കളക്ഷന്‍ 3.90 ആണ്.
മലയാളം ബോക്‌സോഫീസ് അപ്‌ഡേറ്റിന്റെ കണക്ക് പ്രകാരം ഭ്രമയുഗം ആഗോളതലത്തില്‍ 31.75 കോടിയാണ് നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ബ്ലാക് ആന്റ് വൈറ്റില്‍ എത്തിയ ചിത്രം ഇതുവരെ നേടിയത് 11.85 കോടിയാണ്. ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ നിന്നും 3.4 കോടിയാണ് ചിത്രം നേടിയത്. വിദേശത്ത് നിന്നും 16.50 കോടിയും ചിത്രം നേടി.