വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി

At Malayalam
0 Min Read

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെ കൊന്നു. പശുവിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ കടന്നുകളഞ്ഞു. കടുവയെ കണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സമീപത്തെ കാല്‍പ്പാടുകളില്‍ നിന്ന് കടുവയാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുമെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ 56ല്‍ മൂരി കിടാവിനെ കടുവ കൊന്നിരുന്നു. ഇന്നലെ രാത്രി കടുവയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികന് പരുക്കേറ്റിരുന്നു.

Share This Article
Leave a comment