ഉടമയുടെ കൺമുന്നിൽ നിന്ന് ബൈക്കടിച്ച് കള്ളൻ

At Malayalam
1 Min Read

പാലക്കാട് പന്നിയങ്കരയിൽ ഉടമയുടെ കൺമുന്നിൽ നിന്നു ബൈക്ക് മോഷ്ടിച്ച് കള്ളൻ. ബൈക്ക് ഉടമയും സുഹൃത്തും പിന്നാലെ ഓടിയെങ്കിലും കള്ളനെ പിടിക്കാനായില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മോഷണം നടന്നത്. കിഴക്കഞ്ചേരി പാറക്കുളം വീട്ടിൽ സതീഷ് കുമാറിന്റെ ബൈക്കാണ് മോഷണം പോയത്.

സുഹൃത്തായ വിജയ കുമാറിനെ കാണാനാണ് മരപ്പണിക്കാരനായ സതീഷ് പന്നിയങ്കരയിൽ എത്തിയത്. വിജയ കുമാറിന്റെ വീടിനു മുന്നിലെ റോഡിൽ ബൈക്ക് നിർത്തി ഇരുവരും ജോലി സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചു നിൽക്കുകയായിരുന്നു.

- Advertisement -

ആ സമയത്ത് അതുവഴി വന്ന മോഷ്ടാവ് പെട്ടെന്നു ബൈക്കിൽ കയറിയിരുന്നു ഓടിച്ചു പോകുകയായിരുന്നു. ഇരുവരും ബൈക്കിനു പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ വടക്കഞ്ചേരി പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

Share This Article
Leave a comment