ഫെബ്രുവരി 22ന് പൊതു അവധി

At Malayalam
1 Min Read

സ്‌ഥാപക ദിനംപ്രമാണിച്ച് ഫെബ്രുവരി 22 സൗദി അറേബ്യയിൽ പൊതു, സ്വകാര്യമേഖലകളിൽ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പൊതുമേഖല സ്‌ഥാപനങ്ങളിലെയും സ്വകാര്യ വാണിജ്യസ്ഥാപനങ്ങളിലെയും ജീവനക്കാർക്കും ലാഭേച്‌ഛയില്ലാതെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.

സ്ഥാപക ദിന അവധിക്കൊപ്പം വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ ജീവനക്കാർക്ക് ആകെ മൂന്ന് ദിവസം അവധിയുണ്ടാകും. ഫെബ്രുവരി 25 ആയിരിക്കും അവധികൾക്ക് ശേഷമുള്ള അടുത്ത പ്രവൃത്തി ദിനം. 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സൗദ് ആദ്യത്തെ സൗദി രാഷ്ട്രം (ആധുനിക സൗദി അറേബ്യക്ക് മുൻപ്) സ്‌ഥാപിച്ചതിന്റെ ഓർമദിനമായാണ് എല്ലാവർഷവും ഫെബ്രുവരി 22 സ്‌ഥാപകദിനമായി ആഘോഷിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment