മകൾ കാമുകനൊപ്പം ഓടിപ്പോയ ദുഃഖത്തിൽ കരുനാഗപ്പള്ളിയിൽ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭർത്താവ് പാവുമ്പ തെക്ക് വിജയഭവനത്തിൽ ഉണ്ണികൃഷ്ണപിള്ളയും (55) മരിച്ചു. ഭാര്യ ബിന്ദു (47) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. വെള്ളിയാഴ്‌ചയാണ് ദമ്പതിമാർ ആത്മഹത്യക്ക് ശ്രമിച്ചത്അതീവ ഗുരുതരാവസ്ഥയിലായ ഉണ്ണികൃഷ്ണപിള്ളയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച പുലർച്ചെയാണ് ഉണ്ണികൃഷ്ണപിള്ള മരിച്ചത്.